
കൊച്ചി : ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജോസ് ആലുക്കാസ് ഷോറൂമുകളിലും ഓഗസ്റ്റ് 8 മുതൽ 26 വരെ പ്രത്യേക ഓഫറുകൾ. സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ പർച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനം, ഓരോ 10 ഗ്രാം സ്വർണം വാങ്ങുമ്പോഴും സൗജന്യ സ്വർണ നാണയം, ഡയമണ്ട് ആഭരണങ്ങൾക്ക് 30 ശതമാനം കിഴിവ്, പ്ലാറ്റിനം ആഭരണങ്ങളുടെ പണിക്കൂലിയിൽ 30 ശതമാനം ഇളവ് എന്നിവയാണ് പ്രധാന ഓഫറുകൾ.
ഓണാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ലൈഫ്സ്റ്റൈൽ മാഗസിനുമായി സഹകരിച്ച് ‘സെലിബ് ഫേസ്’ കാമ്പെയ്നും ജോസ് ആലുക്കാസ് അവതരിപ്പിച്ചിട്ടുണ്ട്. 18നും 30നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് കേരളത്തിലെ ഏതെങ്കിലും ജോസ് ആലുക്കാസ് ഷോറൂമിലെത്തി തിരഞ്ഞെടുത്ത ആഭരണങ്ങൾ ധരിച്ച് സെൽഫിയെടുത്ത് മത്സരത്തിൽ പങ്കെടുക്കാം. ലഭിക്കുന്ന എൻട്രികളിൽ നിന്ന് രണ്ട് വിജയികളെ തിരഞ്ഞെടുക്കും. ഒരാൾക്ക് മാഗസിന്റെ കവർ ചിത്രത്തിലും മറ്റൊരാൾക്ക് ജോസ് ആലുക്കാസിന്റെ അടുത്ത പരസ്യകാമ്പെയ്നിലും പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിക്കും. പങ്കെടുക്കാൻ celebface.josalukkas.online വഴി രജിസ്റ്റർ ചെയ്യാം.
ഓഫറിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിപണികളിൽ നിന്ന് നേരിട്ട് സമാഹരിച്ച സ്വർണ, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ലബോറട്ടറികളുടെ സർട്ടിഫിക്കറ്റുകളോടെയാണ് ആഭരണങ്ങൾ ലഭ്യമാക്കുന്നത്. മാലകൾ, സ്റ്റേറ്റ്മെന്റ് കമ്മലുകൾ, ബ്രൈഡൽ സെറ്റുകൾ, വിവിധ ശൈലികൾക്കും ആഘോഷങ്ങൾക്കും അനുയോജ്യമായ കസ്റ്റമൈസ്ഡ് ഡിസൈനുകൾ എന്നിവ ശേഖരത്തിലെ പ്രധാന ആകർഷണങ്ങളാണ്.
ഓണം കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഒരുമിപ്പിക്കുന്ന മനോഹരമായ ആഘോഷമാണെന്നും, പാരമ്പര്യമായി കൈമാറിവന്ന കരകൗശല നൈപുണ്യവും സമകാലിക സൗന്ദര്യസങ്കൽപ്പങ്ങളും സമന്വയിപ്പിച്ച ആഭരണ ശേഖരങ്ങളാണ് ഈ ഉത്സവകാലത്ത് ഒരുക്കിയിരിക്കുന്നതെന്നും ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസത്തിന് നന്ദി അറിയിച്ച അദ്ദേഹം, തലമുറകളോളം കാത്തുസൂക്ഷിക്കാവുന്ന ആഭരണങ്ങളിലൂടെ ഓണാഘോഷങ്ങളെ കൂടുതൽ അവിസ്മരണീയമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
Photo Courtesy - Google











